ആനി മസ്‌ക്രീനോട് അനാദരവ്: ആര്യ രാജേന്ദ്രന്‍ മാപ്പ് പറയണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

ആനി മസ്‌ക്രീനോട് അനാദരവ്: ആര്യ രാജേന്ദ്രന്‍ മാപ്പ് പറയണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

തിരുവനന്തപുരം: സാമൂഹിക പരിഷ്‌കര്‍ത്താവും ഇന്ത്യന്‍ ഭരണഘടനാ ശില്‍പികളിലൊരാളുമായ ആനി മസ്‌ക്രീനോട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അനാദരവ് കാണിച്ചതായി ആക്ഷേപം. ആനി മസ്‌ക്രീനോട് അനാദരവ് കാണിച്ച മേയര്‍ മാപ്പ് പറയണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ആനി മസ്‌ക്രീന്റെ ജന്മദിനത്തില്‍ പ്രതിമയില്‍ ശുചീകരണ തൊഴിലാളികളെ കൊണ്ട് ഹാരാര്‍പ്പണം നടത്തി മേയര്‍ അവഹേളിച്ചെന്ന് കേരള ലാറ്റിന്‍ കാത്തലിക് വുമന്‍സ് അസോസിയേഷനും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും ആരോപിച്ചു.

ജൂണ്‍ ആറിന് ആണ് ആനി മസ്‌ക്രീന്റെ ജന്മദിനം. കേരള ലാറ്റിന്‍ കാത്തലിക് വുമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ നടപടികള്‍ നടന്നിരുന്നു. ഇതിനിടെയാണ് കോര്‍പ്പറേഷന്റെയും മേയറുടെയും ഭാഗത്ത് നിന്നും അവഹേളിക്കുന്ന തരത്തില്‍ നടപടിയുണ്ടായതെന്ന് സംഘടനകള്‍ ആരോപിച്ചു.

ഇത്തരത്തിലൊരു അനാദരവ് ഉണ്ടാവാന്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ മാപ്പ് പറയണമെന്നും കേരള ലാറ്റിന്‍ കാത്തലിക് വുമന്‍സ് അസോസിയേഷനും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും ആവശ്യപ്പെട്ടു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.