പാലക്കാട്: രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ലെ ദേശീയ പുരസ്കാരം ഒറ്റപ്പാലം സ്റ്റേഷന്. കേരള പൊലീസിന് അഭിമാനമാണ് ഈ ദേശീയ പുരസ്കാര നേട്ടം.
കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍, ക്രമസമാധാന പാലനം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിട്ട് നില്‍ക്കുന്നു.
പുരസ്കാര വിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ കത്ത് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ചു. പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.