സ്‌കൂളിലെത്തിയ മന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മന്ത്രി ജി.ആര്‍ അനില്‍

സ്‌കൂളിലെത്തിയ മന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രി ജി.ആര്‍ അനിലിന് അധികൃതര്‍ നല്‍കിയ ഭക്ഷണത്തില്‍ തലമുടി കണ്ടെത്തി. ഇന്ന് രാവിലെ കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി.

പരിശോധനയ്ക്കിടെ മന്ത്രിക്ക് ചോറ് നല്‍കിയിരുന്നു. ഈ ചോറിലാണ് തലമുടി കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കുകയായിരുന്നു. പല സ്‌കൂളുകളിലും ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി കണ്ടെത്തി.

അതേസമയം, വിദ്യാര്‍ഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച് നത്തിയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.