തിരുവനന്തപുരം: ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി. ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.
ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് നിലവില്‍ 12 ടിക്കറ്റും അല്ലാതെ ഐആര്‍സിടിസി ഉപയോഗിച്ച് ആറ് ടിക്കറ്റും ആണ് നിലവില്‍ ബുക്ക് ചെയ്യാന്‍ ആകുന്നത്. ഇത് യഥാക്രമം ഇരുപത്തിന്നാലും പന്ത്രണ്ടും ആകും.
ഐആര്‍സിടിസി ആപ്പും വെബ്‌സൈറ്റും മുഖേന ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നത് യാത്രക്കാരുടെ ദീര്‍ഘ നാളത്തെ ആവശ്യമായിരുന്നു. ആ ആവശ്യമാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം സ്വകാര്യ ഏജന്‍സികള്‍ ഇത് ഒരു അവസരമാക്കി വന്‍തോതില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമോ എന്ന ആശങ്കയും ഉണ്ട്.