യുഎഇ: യുഎഇയില്‍ 572 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 530 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 14,682 ആണ് സജീവ കോവിഡ് കേസുകള്‍. 256,606 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 572 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 912086 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 895099 പേരാണ് രോഗമുക്തി നേടിയത്. 2305 പേരാണ് മരിച്ചത്. 163.5 ദശലക്ഷം പരിശോധനകളും രാജ്യത്ത് നടത്തി.