മനാമ: രാജ്യത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയായി ഈ കാലാവസ്ഥയില്‍ വീശാറുളള കാറ്റാണിത്.എന്നാല്‍ ഈ ആഴ്ച അവസാനത്തോടെ കാറ്റിന്റെ വേഗത വർദ്ധിക്കും. പൊടിക്കാറ്റ് വീശാനുളള സാധ്യതയുളളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
രാജ്യത്തെ താപനിലയും വർദ്ധിക്കുമെന്നും ട്രാന്സ്പോര്ട്ടേഷന് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.