5 പേർക്ക് കൂടി യുഎഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു

5 പേർക്ക് കൂടി യുഎഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ അഞ്ച് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

മങ്കിപോക്സ് റിപ്പോർട്ട് ചെയ്തതിന് ശേഷം രോഗലക്ഷണങ്ങളുളളവർ കൃത്യമായ നിരീക്ഷണത്തിലായിരുന്നുവെന്നുളളതാണ് രോഗം തുടക്കത്തിലെ കണ്ടുപിടിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യഅധികൃതർ പറഞ്ഞു. 

യാത്ര ചെയ്യുമ്പോഴും കൂട്ടു ചേരുമ്പോഴും മുന്‍കരുതലുകള്‍ പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.