സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് പി.സി ജോര്‍ജ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് പി.സി ജോര്‍ജ്

കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കുണ്ടെന്ന് മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. സ്വപ്ന സുരേഷിനെ താന്‍ കണ്ടത് ഗൂഢാലോചനയ്ക്കല്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സ്വപ്ന എഴുതി നല്‍കിയ കത്തും പി.സി.ജോര്‍ജ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.

സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ടിട്ടുണ്ട്. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കത്ത് എഴുതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

കോണ്‍സുലേറ്റില്‍ വച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടു. കോണ്‍സല്‍ ജനറലിന് കള്ളക്കടത്ത് നടത്താന്‍ എക്‌സ് കാറ്റഗറി സുരക്ഷ നല്‍കി. കത്തില്‍ ശിവങ്കറിനെതിരെ ആരോപണങ്ങളുണ്ടെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.