ചങ്ങനാശേരി: സഭയുടെ ഐക്യം തകര്‍ക്കുന്ന തിന്മയുടെ ശക്തിയെ ജാഗ്രതയോടെ നേരിടണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. പാറേല്‍ സെന്റ് ജോണ്‍സ് മിഷന്‍ സെമിനാരിയുടെ (എസ് വി ഡി) ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാദര്‍ റിച്ചാര്‍ഡ് മത്തിയാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍ഡോര്‍ ബിഷപ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ജോമോന്‍ ആലയ്ക്കല്‍, റെക്ടര്‍ ഫാദര്‍ ജോസ് പനയ്ക്കപ്പിള്ളില്‍, ഫാദര്‍ മാത്യു ചെന്നക്കൂടി, ഫാദര്‍ ബാബു കാക്കനിയില്‍, ഫാദര്‍ ജോമറ്റ് കോലത്ത്, തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.