ലോക കേരളസഭ വൈജ്ഞാനിക കലാസന്ധ്യയില്‍ മാറ്റുരയ്ക്കാന്‍ അവസരം

ലോക കേരളസഭ വൈജ്ഞാനിക കലാസന്ധ്യയില്‍ മാറ്റുരയ്ക്കാന്‍ അവസരം

തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂണ്‍ 16 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 'ഇന്ദ്രധനുസ്' എന്ന പേരില്‍ നടക്കുന്ന വൈജ്ഞാനിക കലാസന്ധ്യയില്‍ കേരളത്തെ കുറിച്ചുളള ദ്യശ്യ സമസ്യയില്‍ മാറ്റുരയ്ക്കാന്‍ അവസരം.

ജി.എസ് പ്രദീപ് നയിക്കുന്ന സമസ്യയില്‍ പങ്കെടുക്കാനുളളവരെ തെരെഞ്ഞെടുക്കുന്നതിനുളള ഓണ്‍ലൈന്‍ പ്രശ്നോത്തിരി ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് ംംം.ിീൃസമൃീീെേ.ീൃഴ. എന്ന വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ലോകത്തെവിടെയുമുളള മലയാളികള്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. വിജയികള്‍ക്ക് ഇന്ദ്രധനുസില്‍ പങ്കെടുക്കാനുളള അവസരവും ക്യാഷ് അവാര്‍ഡും ലഭിക്കും.

വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമുളള ആദ്യ ഒരു മണിക്കൂറില്‍ ലഭിക്കുന്ന ഉത്തരങ്ങളാണ് പരിഗണിക്കുക. കൂടുതല്‍ ശരിയുത്തരങ്ങള്‍ അയക്കുന്ന നാലു പേരെയാണ് മത്സരത്തിനായി തെരഞ്ഞെടുക്കുക.

ഉത്തരങ്ങള്‍ ക്രമനമ്പര്‍ സഹിതം +91-8089768756 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്ക്ക് അയക്കേണ്ടതാണ്. മത്സരാര്‍ത്ഥിയുടെ പേരും ഫോണ്‍ നമ്പരും കൂടി ഉത്തരങ്ങളോടൊപ്പം നല്‍കണം. വിശദാംശങ്ങള്‍ക്ക് 9961208149 എന്ന നമ്പറില്‍ വിളിക്കാം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.