യുഎഇ: യുഎഇയില്‍ ഇന്ന് 1031 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 14 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് നിരക്ക് ആയിരം കടക്കുന്നത്. 712 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 15231 ആണ് സജീവ കോവിഡ് കേസുകള്‍.

286,851 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1031 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 913,984 ആയി. 896,448 ആണ് രോഗമുക്തർ. 2305 പേരാണ് മരിച്ചത്.