തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ സ്വപ്നയുടെ ആരോപണങ്ങളില്‍ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസിഡ ന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിലവില്‍ ചെയ്യുന്ന ജോലിയില്‍ തൃപ്തനാണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
സ്വര്‍ണക്കടത്ത് കേസ് കോടതിയുടെ പരിഗണനയിലാണെന്നും അതുകൊണ്ട് സ്വപ്നയുടെ ആരോപണങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വപ്ന സുരേഷിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയതെന്ന ആരോപണത്തിന്റെ തെളിവായുള്ള ശബ്ദ സന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഗുരുതര ആരോപണങ്ങളാണ് പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.