പാലാ: പന്തക്കുസ്താ തിരുനാളിൽ നൈജീരിയയിലെ ഭീകരാക്രമണ അപലപിച്ചും ലോകത്ത് വർധിച്ചുവരുന്ന വർഗീയതക്കും തീവ്രവാദത്തിനുമെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ സമാധാന സന്ദേശ റാലിയും സമാധാന സദസും നടത്തപ്പെട്ടു.

ഇന്ന് വൈകുന്നേരം 5.30 ന് പാലാ ടൗണിൽ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ നേതൃത്വത്തിൽ നടത്തിയ റാലി സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര ഫ്‌ളാഗ് ഓഫ് ചെയ്യ്തു.

സമാധാന സദസ് പാലാ രൂപത വികാരി ജനറൽ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വളരെ വലിയ യുവനിരയാണ് റാലിയിലും സദസിലും പങ്കെടുത്തത്.