ചലച്ചിത്ര-സീരിയല്‍ നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു

ചലച്ചിത്ര-സീരിയല്‍ നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നാടക-സീരിയല്‍ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു അന്ത്യം.

കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു ഡി ഫിലിപ്പ്. 1981ല്‍ കോലങ്ങള്‍ എന്ന കെ ജി ജോര്‍ജ് ചിത്രം നിര്‍മിച്ചു. കഥാവശേഷന്‍, കോട്ടയം കുഞ്ഞച്ചന്‍ മുതലായ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിയാണ്.

വിദേശത്തുള്ള മകള്‍ എത്തിയ ശേഷം സംസ്‌കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.