ഭരണങ്ങാനം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രം നടത്തിയ പ്രവചനമത്സരത്തിൽ വിജയിയായ ആനക്കല്ല് കൊച്ചുപറമ്പിൽ കുമാരി മരീറ്റ് ജോണിന് ഇൻഫാം നാഷണൽ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ സമ്മാനം നൽകി ആദരിച്ചു.
ശനിയാഴ്ച ( 11 ജൂൺ) നടന്ന ചടങ്ങിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തു മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ജോണി ജോസഫ് തോപ്പിൽ, സെബാസ്റ്റ്യൻ മുതുകുളത്തിൽ, ജെയിംസ് ചൊവ്വാറ്റുകുന്നേൽ, ജോസഫ് കരിമ്പനാൽ എന്നിവർ പ്രസംഗിച്ചു.