യുഎഇയില്‍ 1356 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 1356 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ 1356 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. 1066 പേർ രോഗമുക്തി നേടി. 16442 ആണ് സജീവ കോവിഡ് കേസുകള്‍. 239,305 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1356 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് നടത്തിയ കോവിഡ് പരിശോധനകള്‍ 165.5 ദശലക്ഷമായി.

രാജ്യത്ത് ഇതുവരെ 920,171 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 901,424 പേർ രോഗമുക്തി നേടി. 2305 പേരാണ് മരിച്ചത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 100 ശതമാനം വർദ്ധനവാണ് കഴിഞ്ഞയാഴ്ചമുതല്‍ ഉണ്ടായിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.