കുവൈറ്റ്: ഈദ് അല്‍ അദയോട് അനുബന്ധിച്ച് രാജ്യത്ത് ജൂലൈ 10 മുതല്‍ 14 വരെ അവധിയായിരിക്കുമെന്ന് കുവൈറ്റിലെ മന്ത്രിമാരുടെ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
ഈ ദിവസങ്ങളില്‍ പൊതു സ്ഥാപനങ്ങളും, മന്ത്രാലയങ്ങളും, സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 17 നായിരിക്കും വീണ്ടും പ്രവർത്തനം തുടങ്ങുക. യുഎഇയില്‍ ഈദ് ജൂലൈ 9 നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.