തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നീട് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടന്നത്. ജലപീരങ്കി രണ്ടുതവണ പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലും നേരിയതോതില്‍ വാക്കുതര്‍ക്കങ്ങളും ഉന്തും തള്ളും ഉണ്ടായി.
പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു. ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന് തലയ്ക്ക് സാരമായി പരുക്കേറ്റു. കനത്ത മഴയ്ക്കിടെയിലാണ് പ്രതിഷേധം. എന്നാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊച്ചിയില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം നടന്നു.