യാത്രാക്കാർക്ക് ഒരു ദിവസത്തെ ടിക്കറ്റ് ഫ്ളാഷ് സെയില്‍ പ്രഖ്യാപിച്ച് വിസ് എയർ

യാത്രാക്കാർക്ക് ഒരു ദിവസത്തെ ടിക്കറ്റ് ഫ്ളാഷ് സെയില്‍ പ്രഖ്യാപിച്ച് വിസ് എയർ

അബുദബി: യാത്രക്കാർക്ക് ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് വിസ് എയർ. അബുദബിയില്‍ നിന്ന് നിർദ്ധിഷ്ട സ്ഥലങ്ങളിലേക്ക് ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 5000 പേർക്ക് 120 ദിർഹത്തിന് യാത്ര ചെയ്യാം. ജൂണ്‍ 15 ന് അർദ്ധരാത്രി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. 

ഗ്രീസിലെ ആതെന്‍സ്, അസർബൈജാനിലെ ബാകു, ജോർജ്ജിയയിലെ കുത്തൈസി, ഗ്രീസിനെ സാന്‍റോറിനി, അർമേനിയയിലെ യെരീവാന്‍ എന്നിവിടങ്ങളിലേക്കാണ് നിരക്കിളവ്. wizzair.com എന്ന വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.