തിരുവനന്തപുരം: കോൺഗ്രസിനെ അപമാനിക്കാനും ഇല്ലാഇല്ലാതാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ കെ.പി.സി.സി ആസ്ഥാനത്ത് സംയുക്ത വാർത്തസമ്മേളനം നടത്തിയാണ് കോൺഗ്രസ് പ്രതികരിച്ചത്.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാജ്ഭവന് മാര്‍ച്ചും വെള്ളിയാഴ്ച ജില്ല തല പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.