സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സംസ്ഥാനത്ത് തുടക്കമായി

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സംസ്ഥാനത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം. പാഠ്യപദ്ധതി പുതുക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണ ശില്‍പശാല ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

15 വര്‍ഷത്തിന് ശേഷമാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയാണ് പരിഷ്‌കരിക്കുന്നത്. കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും ആശയരൂപീകരണ ശില്‍പശാലയില്‍ പങ്കെടുത്തു.

പ്രീ പ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാല് മേഖലകളായാണ് പാഠ്യ പദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. രണ്ട് വര്‍ഷത്തിനകം സമഗ്രമായ പരിഷ്‌കരണം പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചാകും പ്രവര്‍ത്തനങ്ങള്‍. പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തില്‍ പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്‌സറ്റുകള്‍ എന്നിവയും തയ്യാറാക്കും. 2007 ലാണ് കേരളത്തില്‍ അവസാനമായി സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.