തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് 3253 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴ് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരില്‍ നാലുപേര്‍ കോട്ടയം സ്വദേശികളും മൂന്നുപേര്‍ എറണാകുളം സ്വദേശികളുമാണ്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 841 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 641, കോട്ടയത്ത് 409 കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒമിക്രോൺ ഉൾപ്പെടെയുള്ള വകഭേദങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോഴുമുള്ളത്. ജാഗ്രതയില്‍ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.