സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തല്‍; വെല്ലുവിളിയായി എലിപ്പനിയും

സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തല്‍; വെല്ലുവിളിയായി എലിപ്പനിയും

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ഒമിക്രോണ്‍ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തല്‍. എന്നാല്‍ പുതിയ കോവിഡ് വകഭേദമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം. കേസുകള്‍ കൂടുന്നതിനനുസരിച്ച് മരണസംഖ്യ ഉയരുന്നുണ്ട്.

കോവിഡിന് പുറമെ വെല്ലുവിളിയായി 16 ദിവസത്തിനിടെ 150 പേര്‍ക്കാണ് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ആദ്യം 1300ലെത്തിയ കോവിഡ് കേസുകള്‍ രണ്ടാഴ്ച്ചക്കുള്ളിലാണ് 3500നടുത്തെത്തിയത്. അതിവേഗത്തിലാണ് വളര്‍ച്ചാ നിരക്ക് മാറുന്നത്.

0.01ല്‍ നിന്ന് 0.05ലും ടിപിആര്‍ 3ല്‍ നിന്ന് 16ന് മുകളിലുമെത്തി. ഈ സ്ഥിതി തുടര്‍ന്നേക്കും. പക്ഷെ പ്രതിസന്ധിയുണ്ടാക്കാനിടയില്ല. മരണസംഖ്യ മുകളിലേക്ക് തന്നെയാണ്. 68 മരണമാണ് 16 ദിവസത്തിനിടെ ഉണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.