യുഎഇയില്‍ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ, താപനില 48 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും

യുഎഇയില്‍ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ, താപനില 48 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും

ദുബായ്: യുഎഇയില്‍ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കും ശനിയാഴ്ച അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

കിഴക്കന്‍ മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അബുദബിയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 43 ഡിഗ്രി സെല്‍ഷ്യസുമാകും. അതേസമയം അല്‍ ഐനില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസായി ഉയരും. 

അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. പൊടിക്കാറ്റ് അടിക്കാന്‍ സാധ്യതയുളളതിനാല്‍ കാഴ്ച പരിധി കുറയുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.