കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി; കണ്ണൂരിലെ വസതി സായുധ പൊലീസ് കാവലില്‍

കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി; കണ്ണൂരിലെ വസതി സായുധ പൊലീസ് കാവലില്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി.സായുധ പൊലീസിന്റെ അകമ്പടിയോടെയാകും യാത്ര. കണ്ണൂര്‍ നാടാലിലെ സുധാകരന്റെ വീടിന് സായുധ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സുധാകരന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനത്താകെ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധമുണ്ടായിരുന്നു.

വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളളിപ്പറയില്ലെന്ന് സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് സുധാകരന്റെ സുരക്ഷയും കൂട്ടുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.