യുഎഇ: യുഎഇയില്‍ ഇന്ന് 1464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 324,877 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1464 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17013 ആണ് സജീവ കോവിഡ് കേസുകള്‍. 1401 പേരാണ് രോഗമുക്തി നേടിയത്. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ166.5 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്. രാജ്യത്ത് ഇതുവരെ 925,898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 906,577 പേർ രോഗമുക്തി നേടി. 2308 പേരാണ് മരിച്ചത്.