തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടി. ഇന്ന് 3,376 പേര്‍ക്ക് രോഗബാധ. 11 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
കോഴിക്കോടും എറണാകുളത്തും മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും പാലക്കാട് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 838 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
717 കേസുകള്‍ തിരുവനന്തപുരത്തും 399 കേസുകള്‍ കോട്ടയത്തും സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.