യുഎഇ: യുഎഇയില്‍ താപനില 49.8 ഡിഗ്രി സെല്‍ഷ്യസിലേക്ക് കടന്ന ശനിയാഴ്ച രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു. അലൈനിലെ സെയ്ഹാനിലാണ് ഉച്ചക്ക് 2.30 ഓടെ താപനില 49.8 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയത്.
അതേസമയം അലൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനരികെ നേരിയ മഴ പെയ്തു. ക്ലൈഡ് സീഡിംഗാണ് മഴയ്ക്ക് കാരണമായതെന്ന് എൻ സി എം ട്വീറ്റില്‍ വ്യക്തമാക്കുന്നു.