കണ്ണൂര്‍: കണ്ണപുരത്ത് റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാന്‍ ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. കണ്ണപുരം യോഗശാല സ്വദേശി എന്‍ നൗഫല്‍, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. റോഡിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെയും വാഹനം ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ജീപ്പ് റോഡില്‍ മറ്റ് വാഹനങ്ങളേയും ഇടിച്ച് തെറിപ്പിച്ചു.