'മുഖ്യമന്ത്രി പറഞ്ഞത് ഭരണത്തില്‍ അവതാരം ഉണ്ടാവില്ലെന്ന്, ഷാജ് കിരണ്‍ ഉള്‍പ്പടെ ദശാവതാരം'; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'മുഖ്യമന്ത്രി പറഞ്ഞത് ഭരണത്തില്‍ അവതാരം ഉണ്ടാവില്ലെന്ന്, ഷാജ് കിരണ്‍ ഉള്‍പ്പടെ ദശാവതാരം'; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇനിയുള്ള ഭരണത്തില്‍ അവതാരം ഉണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഷാജ് കിരണും ഉള്‍പ്പെടെ ദശാവതാരം ആയി. ഇനിയും പല അവതാരങ്ങള്‍ പുറത്തു വരാന്‍ ഉണ്ട്.

പ്രതിപക്ഷ നേതാക്കളെ കൊല്ലുമെന്ന് ഭരണ കക്ഷി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഇതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം ജോ ജോസഫിന് എതിരായ വ്യാജ വീഡിയോ കേസിനു പിന്നില്‍ വിഡി സതീശനും ക്രൈം നന്ദകുമാറുമാണെന്ന് ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു. വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ഇ പി യുഡിഎഫിന്റെ ഐശ്വര്യം ആണെന്ന് സതീശന്‍ പരിഹസിച്ചു. അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. ക്രൈം നന്ദകുമാറുമായി ഒരു ബന്ധവും ഇല്ല.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന പരിചയം മാത്രം. ലോക കേരള സഭയില്‍ അനിത പുല്ലയിലിന് നുഴഞ്ഞ് കയറാനാകില്ല. അവര്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.