തൊടുപുഴ: പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പ്രതിഷേധ മാര്‍ച്ചിനിടെ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദിന്റെ ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. തൊടുപുഴയില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മാര്‍ച്ചിനിടെയാണു ബിലാലിന്റെ കണ്ണിനു പരിക്കേറ്റത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണു ബിലാല്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ചികിത്സയിലൂടെ മാത്രമേ കാഴ്ച തിരിച്ചു കിട്ടുമോയെന്നു പറയാനാവൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ബിലാലിന്റെ കണ്‍പോളയില്‍ മൂന്നു ഭാഗത്തായി 28 തുന്നലുകളുണ്ട്. ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനിടെയാണു ബിലാലിനു പരുക്കേറ്റത്.