ദുബായ്: യുഎഇയുടെ എയർഫോഴ്സ് സേന അല്‍ ഫുർസാന്‍റെ വ്യോമാഭ്യാസം ഇന്ന് നടക്കും.വൈകീട്ട് 6. 20 ന് ബുർജ് ഖലീഫ, ഐൻ ദുബായ്, പാം ജുമൈറ, ബുർജ് അൽ അറബ്, കൈറ്റ് ബീച്ച്, ദുബായ് ഫ്രെയിം, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയാണ് അല്‍ ഫുർസാന്‍റെ ജെറ്റുകള്‍ പറക്കുക.
ദുബായ്, അബുദബി ഉള്‍പ്പടെ 7 എമിറേറ്റുകളെ പ്രതിനിധീകരിച്ച് 7 എയർ ക്രാഫ്റ്റുകളായിരിക്കും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുക. സാധാരണയായി ദേശീയ ദിനത്തിലും സ്മരണ ദിനത്തിലുമാണ് ഫുർസാന്‍റെ വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കാറുളളത്. യുഎഇ പതാകയുടെ നിറങ്ങള്‍ ആകാശത്ത് വിരിയിച്ചാണ് അഭ്യാസപ്രകടനം അരങ്ങേറുക.