ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ആദരവായി ഷാർജയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ആദരവായി ഷാർജയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഷാർജ: ദർശന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അനുസ്മരണാർത്ഥം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എ. നസീർ ഉദ്ഘാടനം നിർവഹിച്ചു, അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹരിലാൽ, സാം വർഗ്ഗീസ് എന്നിവർ ശൈഖ് ഖലീഫ അനുസ്മരണ പ്രഭാഷണം നടത്തി. 

സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ടെസ്റ്റ്, ഡോക്ടർമാരുടെ സേവനം, ഭക്ഷണം എന്നിവ മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് തയ്യാറാക്കിയിരുന്നു. തുടർന്ന് നടന്ന സമാപന സമ്മേളനം ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു, പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി, മെഡിക്കൽ സംഘാംഗങ്ങളെ യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു. 

ദർശന പ്രസിഡന്റ് സി.പി. ജലീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിൽ ദാസ് ഗുരുവായൂർ സ്വാഗതവും, ജെനി നന്ദിയും രേഖപ്പെടുത്തി, ദർശന ഭാരവാഹികളായ വീണ ഉല്ലാസ്, ഖുറൈശി ആലപ്പുഴ, ഷംസീർ പറമ്പത്ത്, ഷാബു തോമസ്, മുസ്തഫ കുറ്റിക്കോൽ, ടി.പി. അഷ്റഫ്, ശ്രീ കുമാർ നമ്പിയാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.