കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ് വിടവാങ്ങി. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി ഇടവാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.
ഇന്ന് വൈകിട്ട് അഞ്ച് വരെ ഭൗതികശരീരം മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ഥനയ്ക്ക് ശേഷം കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. ബുധനാഴ് ഉച്ചകഴിഞ്ഞ് മൂന്നിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറടക്ക ശുശ്രൂഷ നടക്കും.
വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു മാര്‍ പൊളിക്കാര്‍പ്പസ് തിരുമേനി.