സംസ്ഥാനത്ത് ഇന്ന് 3,886 പേര്‍ക്ക് കോവിഡ്; നഗര മേഖലകളില്‍ കോവിഡ് കുറയുന്നില്ല

സംസ്ഥാനത്ത് ഇന്ന് 3,886 പേര്‍ക്ക് കോവിഡ്; നഗര മേഖലകളില്‍ കോവിഡ് കുറയുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,886 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ നാലുപേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാള്‍ രണ്ടായിരത്തിലധികം കേസുകളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായാണ് ഉയര്‍ന്നത്. നഗരപ്രദേശങ്ങളില്‍ കോവിഡ് വര്‍ധിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.