കൊച്ചി: രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്ക് നേരെ നടപടി എടുക്കുമെന്ന് താര സംഘടനയായ 'അമ്മ'. രണ്ട് വര്‍ഷം തുടര്‍ച്ചയായി വിട്ടു നിന്നാല്‍ വിശദീകരണം തേടും.
ആദ്യപടിയായി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കും. യോഗങ്ങളില്‍ യുവതാരങ്ങള്‍ പങ്കെടുക്കാത്തതിലെ കടുത്ത അതൃപ്തിയും സംഘടന പങ്കുവെച്ചു.
അതേസമയം സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കത്തിന് പിന്നില്‍ അച്ഛനോട് ദേഷ്യമുള്ളവരാണെന്ന് ആരോപിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു ഷമ്മി തിലകന്റെ പ്രതികരണം. 'അമ്മ'യുടെ പ്രസിഡന്റായ മോഹന്‍ലാലിന് പല കത്തുകളും നല്‍കിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു. നടപടി എടുക്കരുതെന്ന് മമ്മൂട്ടിയടക്കമുള്ളവര്‍ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
'അമ്മ'യിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്ന് വിളിച്ചിട്ടില്ല. സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. സംഘടനയെ സ്വന്തം 'അമ്മ'യെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.