വിമാനകമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഏ‍ർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കും, ദുബായ് കിരീടാവകാശി

വിമാനകമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഏ‍ർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കും, ദുബായ് കിരീടാവകാശി

ദുബായ്: എമിറേറ്റിലെ എയർലൈന്‍ ഏജന്‍റുമാരില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഈടാക്കുന്ന ഫീസ് റദ്ദാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇത് സംബന്ധിച്ച പ്രമേയം തിങ്കളാഴ്ച പുറത്തിറക്കി. 

എമിറേറ്റില്‍ പ്രവർത്തിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. പുതിയ പ്രമേയം പുറത്തിറക്കിയ തിയതി മുതല്‍ പ്രാബല്യത്തിലായി. ഔദ്യോഗിക ഗസറ്റിലും പ്രമേയം പ്രസിദ്ധപ്പെടുത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.