തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ കണ്ണൂരില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് പൊലീസ്.
പ്രതിഷേധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് ഉള്‍പെടെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു ഉള്‍പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. മൂന്ന് ദിവസം മുന്‍പാണ് കണ്ണൂര്‍ കാല്‍ടെക്സില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.
അതേസമയം വയനാട്ടിൽ നടന്ന മാര്‍ച്ചിനെ നിഷ്ക്രിയമായി നോക്കി നിന്നുവെന്ന് ആരോപിച്ച് ഒരു എസ്ഐ ഉള്‍പ്പെടെ ഏഴ് പൊലീസുകാര്‍ക്ക് എസ്.പി നോട്ടീസ് നല്‍കി. റോഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പൊലീസ് കണ്ടുനിന്നു. പൊലീസ് നിഷ്ക്രിയരായി നില്‍ക്കുന്നത് സിസി ടിവിയില്‍ വ്യക്തമായി എന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.