ഒ.എന്‍.ജി.സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിയും

ഒ.എന്‍.ജി.സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിയും

മുംബൈ: ഒ.എൻ.ജി.സി ജീവനക്കാരുമായി മുംബൈ ഹൈയിലേക്ക് പറന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിയും.

മലയാളി ഉൾപ്പെടെ നാലുപേരാണ് അപകടത്തിൽ മരിച്ചത്. അഞ്ചുപേരെ രക്ഷപ്പെടുത്തി. സഞ്ജു ഫ്രാൻസിസ്, മുകേഷ് പട്ടേൽ, വിജയ് മാണ്ടലോയ്, സത്യമ്പാട് പത്ര എന്നിവരാണ് മരിച്ചത്.

മലയാളിയായ സഞ്ജു ഫ്രാൻസിസ് മറ്റൊരുസ്ഥാപനത്തിലെ കരാർ ജീവനക്കാരനാണ്. പത്തനംതിട്ട സ്വദേശിയാണെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. മരിച്ച ബാക്കിയുള്ളവർ ഒ.എൻ.ജി.സി ഉദ്യോഗസ്ഥരാണ്.

രക്ഷപ്പെട്ടവരിൽ ചെന്നൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറും ഉൾപ്പെടും. ഒ.എൻ.ജി.സിയിൽ സീനിയർ മറൈൻ റേഡിയോ ഓഫീസറാണ് ശ്യാം. ഏഴുയാത്രക്കാരും രണ്ട്‌ പൈലറ്റുമാരുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

പവൻഹാൻസിന്റെ ഏറ്റവും പുതിയ റഷ്യൻ നിർമിത സികോർസ്കി എസ്-76 ഡി ഹെലികോപ്റ്ററാണ് ഇന്നലെ രാവിലെ മുംബൈയ്ക്കു സമീപം അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.