ലണ്ടൻ: സിറിയയിൽ യുഎസ് സഖ്യ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖ്വയിദ നേതാവിനെ വധിച്ച് അമേരിക്ക. അൽ ഖ്വയിദ ബന്ധമുള്ള ഹോറസ് അൽ ദിൻ ഗ്രൂപ്പിലെ മുതിർന്ന നേതാവ് അബൂഹംസ അൽ യെമനിയാണ് കൊല്ലപ്പെട്ടത്.
ഇദ്‌ലിബ് പ്രവിശ്യയിലാണ് ഡ്രോൺ ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രി അബൂഹംസ തനിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ സിറിയയിൽ ഇദ്‌ലിബ് കേന്ദ്രമാക്കി അൽ-ഖ്വയിദ വിഭാഗങ്ങൾ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ആക്രമണം. മേഖലയിലെ ശക്തരായ തീവ്രവാദി വിഭാഗമാണ് ഹോറസ് അൽ ദിൻ.