ന്യൂസിലാന്റിലെ ആദ്യ മലയാളി വനിതാ പൊലീസ് ഓഫീസറായി പാലാ സ്വദേശിനി; അലീനയുടെ സ്ഥാനലബ്ദിയില്‍ അഭിനന്ദിച്ചു ലോക മലയാളി സമൂഹം

ന്യൂസിലാന്റിലെ ആദ്യ മലയാളി വനിതാ പൊലീസ് ഓഫീസറായി പാലാ സ്വദേശിനി; അലീനയുടെ സ്ഥാനലബ്ദിയില്‍ അഭിനന്ദിച്ചു ലോക മലയാളി സമൂഹം

പാമര്‍സ്റ്റണ്‍ നോര്‍ത്ത്: ന്യൂസിലാന്റിലെ ആദ്യ മലയാളി വനിതാ പൊലീസ് ഓഫീസറായി പാലാ സ്വദേശിനി അലീന അഭിലാഷ് നിയമിതയായി. പരിശീലനത്തിനു ശേഷം ഇന്നാണ് നിയമനം ലഭിച്ചത്. അലീനയുടെ സ്ഥാന ലബ്ദിയില്‍ ആഹ്ലാദത്തിലാണ് ന്യൂസിലാന്റ് മലയാളികളും ലോക മലയാളി സമൂഹവും.

പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. ആറാം ക്ലാസ് വരെ ചാവറ പബ്‌ളിക് സ്‌കൂളിലെ പഠനത്തിന് ശേഷമാണ് ന്യൂസിലാന്റിലേക്ക് പോയത്. ന്യൂസിലാന്റില്‍ പാമര്‍സ്റ്റണ്‍ നോര്‍ത്തിൽ ആണ്‌ താമസം.

അലീനയുടെ സ്ഥാനലബ്ദിയില്‍ മാണി സി കാപ്പന്‍ എം.എല്‍.എ, ചാവറ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറ എന്നിവര്‍ അഭിനന്ദിച്ചു. മലയാളിക്കും ഇന്ത്യയ്ക്കും അഭിമാനമാണ് അലീനയുടെ നേട്ടമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.