രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറം ജില്ലയില്‍; കര്‍ശന സുരക്ഷ ഒരുക്കി പൊലീസ്

 രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറം ജില്ലയില്‍; കര്‍ശന സുരക്ഷ ഒരുക്കി പൊലീസ്

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം നാളെ അവസാനിക്കും. ഇന്ന് രാവിലെ 11ന് വയനാട് കോളിയാടിയില്‍ തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുല്‍ വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതു യോഗത്തെ അഭിസംബോധന ചെയ്യും.

രാഹുലിന്റെ സന്ദര്‍ശനം പരിഗണിച്ച് മലപ്പുറം ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കി.

ഇഡി ചോദ്യം ചെയ്താല്‍ താന്‍ ഭയപ്പെടുമെന്ന് ബിജെപി കരുതുന്നു. ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഐഎം ശ്രമം. എന്നാല്‍ എന്റെ നിലപാട് മാറ്റാമെന്ന് ആരും കരുതേണ്ടെന്നും രാഹുല്‍ വയനാട്ടില്‍ പറഞ്ഞു. ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും പരിഭവമില്ലെന്നുമായിരുന്നു ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.