തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തട്ടുക്കട നടത്തിയിരുന്നയാളാണ് മണിക്കുട്ടന്‍. കുടുംബത്തിന് കടബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പത്തിക പ്രതിസന്ധിയാണോ മരണകാരണമെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.