ഞായറാഴ്ച്ച ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങളും പ്രശംസയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

ഞായറാഴ്ച്ച ജോലിക്ക് ഹാജരാകുന്ന  ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങളും പ്രശംസയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ഞായറാഴ്ച്ച ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങളും പ്രശംസയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മേയര്‍ അഭിനന്ദനങ്ങൾ അറിയിച്ചത്.

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി നഗരസഭ മെയിൻ ഓഫീസും, സോണൽ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എല്ലാ ജീവനക്കാര്‍ ഇന്നും ഓഫീസുകളിൽ എത്തണമെന്ന് മേയര്‍ നിർദേശം നൽകിയത്.

‘ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി തിരുവനന്തപുരം നഗരസഭ മെയിൻ ഓഫീസും, സോണൽ ഓഫീസുകളും ഇന്ന് പ്രവർത്തിക്കും. ജീവനക്കാർ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടും. പൊതുജനങ്ങൾക്കാവശ്യമായ മറ്റ്‌ സേവനങ്ങളും നാളെ ലഭ്യമാക്കും. ജോലിക്ക്‌ ഹാജരാകുന്ന എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ’ എന്ന് ആര്യ രാജേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.