മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാറ്റും മിന്നലുമുണ്ടാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. പൊടിക്കാറ്റുമുണ്ടാകും. അല്‍ ഹജ്ജർ പർവ്വത നിരകള്‍, ശർഖിയ, ബുറൈമി, ദാഹിറ, തെക്കന്‍ ബാത്തിന തുടങ്ങിയ ഇടങ്ങളില്‍ മിന്നലോട് കൂടിയ ശക്തമായ മഴ പെയ്യും.
അറബിക്കടലില്‍ ഉണ്ടാകുന്ന ന്യൂന മർദ്ദത്തിന്‍റെ ഫലമായാണ് ഒമാനിലും മഴയുണ്ടാകുന്നത്. മണിക്കൂറില്‍ 40 മുതല്‍ 80 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. വാദികള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.