മഹാരാഷ്ട്രയില്‍ ഇന്ധന വിലയില്‍ വന്‍ കുറവു വരുത്താന്‍ ഷിന്‍ഡേ സര്‍ക്കാര്‍; കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

മഹാരാഷ്ട്രയില്‍ ഇന്ധന വിലയില്‍ വന്‍ കുറവു വരുത്താന്‍ ഷിന്‍ഡേ സര്‍ക്കാര്‍; കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ധന വിലയില്‍ കുറവുണ്ടാകുമെന്ന് വ്യക്തമാക്കി പുതിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ഇന്ധന വില കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താനൊരുങ്ങുകയാണ് ബിജെപി-വിമത ശിവസേന സഖ്യ സര്‍ക്കാര്‍. ഇന്ധന വിലയുടെ മൂല്യ വര്‍ധിത നികുതി സര്‍ക്കാര്‍ വെട്ടി കുറക്കുമെന്നാണ് ഷിന്ദെ നിയമസഭയില്‍ പറഞ്ഞത്.

എത്ര ശതമാനം കുറയ്ക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ത്ഥന മാനിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധന വിലയില്‍ പത്തു രൂപയോളം കുറവു വരുത്തിയിരുന്നു.

അന്ന് മഹാരാഷ്ട്ര അടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായില്ല. ഇന്ധന വില കുറയ്ക്കുമെന്ന പ്രഖ്യാപനം താഴേത്തട്ടിലുള്ള ശിവസേന പ്രവര്‍ത്തകരെ തനിക്കൊപ്പം നിര്‍ത്താന്‍ സഹായിക്കുമെന്ന കണക്കു കൂട്ടലിലാണ് ഷിന്‍ഡെ. മറ്റു പല ജനപ്രിയ പ്രഖ്യാപനങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.