ഉദുമ മുന്‍ എംഎല്‍എ പി.രാഘവന്‍ അന്തരിച്ചു

ഉദുമ മുന്‍ എംഎല്‍എ പി.രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്‍ (77) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ടോടെ ബേഡകത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

1991 ലും 1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മറ്റി അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിലും പ്രവര്‍ത്തക സമിതിയിലും അംഗമായിരുന്നു. ബേഡകം പഞ്ചായത്ത് പ്രസിഡന്റായിയിരുന്നു.

രാഘവന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഭാര്യ കമല. അജിത്കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് ദുബായ് ലേഖകന്‍ അരുണ്‍ രാഘവന്‍ എന്നിവര്‍ മക്കളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.