കണ്ണൂരില്‍ വീട്ടിനകത്ത് ബോംബ് പൊട്ടി രണ്ട് മരണം; കൊല്ലപ്പെട്ടത് അസം സ്വദേശികള്‍

കണ്ണൂരില്‍ വീട്ടിനകത്ത് ബോംബ് പൊട്ടി രണ്ട് മരണം; കൊല്ലപ്പെട്ടത് അസം സ്വദേശികള്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ വീട്ടിനകത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. മട്ടന്നൂര്‍ പത്തൊന്‍പതാം മൈലിലാണ് സംഭവം. സ്‌ഫോടനത്തില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അസം സ്വദേശികളായ ഫസല്‍ ഹഖ്, ഷഹീദുള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസല്‍ ഹഖിന്റെ മകനായിരുന്നു ഷഹീദുള്‍. ഇരുവരും ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം കണ്ടെത്തിയവരായിരുന്നു.

ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്‌ഫോടനം ഉണ്ടായത്. ബോംബാണ് പൊട്ടിത്തെറിച്ചത്. പൊലീസ് സ്ഥലത്ത് പരിശോധന തുടങ്ങി. എങ്ങനെയാണ് ഇവരുടെ വീട്ടില്‍ ബോംബ് എത്തിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.