ദുബായ്: യുഎഇയില്‍ താപനിലയില്‍ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമായി തുടരും. കാറ്റ് വീശും. പൊടിക്കാറ്റടിക്കാനുളള സാധ്യതയുളളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.