ഇന്നും തിങ്കളാഴ്ചയും നിയമസഭ ചേരില്ല; സമ്മേളനം 21ന് സമാപിക്കും

 ഇന്നും തിങ്കളാഴ്ചയും നിയമസഭ ചേരില്ല; സമ്മേളനം 21ന് സമാപിക്കും

തിരുവനന്തപുരം: നാളെ ബക്രീദ് ആയതിനാല്‍ ഇന്നും തിങ്കളാഴ്ചയും നിയമസഭ ചേരില്ല. 27 വരെ നിശ്ചയിച്ച സമ്മേളനം 21 വരെയാക്കി ചുരുക്കാനും ഇന്നലെ ചേര്‍ന്ന കാര്യോപദേശകനസമിതി യോഗത്തില്‍ ധാരണയായി.

ഇതേത്തുടര്‍ന്ന് അടുത്ത രണ്ടാഴ്ച അധിക സമയം സമ്മേളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. അതിന്റെ ഭാഗമായി മിക്ക ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് സമ്മേളനം ചേരേണ്ടി വരും. അതിനാല്‍ രാത്രി വൈകുവോളം സമ്മേളനം നീണ്ടേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.